Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amaljyothi College

അമൽജ്യോതി കോളജിന് പ്ലാറ്റിനം സസ്റ്റെയിനബിൾ കാമ്പസ് പാർട്ണർ ദേശീയ അംഗീകാരം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഭാ​ര​ത് എ​ൻ​വയ​ൺ​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​വ​യോ​ൺ​മെ​ന്‍റ് പ്രൊ​ട്ട​ക്ഷ​ൻ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും (ഇ​പി​ടി​ആ​ർ​ഐ) റി​സ​ർ​ച്ച് ഹൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​നും രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഭാ​ര​ത് സ​സ്റ്റെ​യി​ന​ബി​ലി​റ്റി കാ​മ്പ​സ് മി​ഷ​ൻ 2026 പ്ലാ​റ്റി​നം സു​സ്ഥി​ര കാ​മ്പ​സ് അം​ഗീ​കാ​രം അ​മ​ൽ​ജ്യോ​തി എ​ൻ​ജി​യ​റിം​ഗ് കോ​ള​ജി​ന് ല​ഭി​ച്ചു.

2030 ആ​കു​മ്പോ​ഴേ​ക്കും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തും തു​ല്യ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ ദാ​രി​ദ്ര്യം, വി​ശ​പ്പ്, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ലിം​ഗ​സ​മ​ത്വം, ശു​ദ്ധ​ജ​ലം, ഊ​ർ​ജം, മാ​ന്യ​മാ​യ ജോ​ലി, പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ, അ​സ​മ​ത്വ​ങ്ങ​ൾ കു​റ​യ്ക്കു​ക, ന​ഗ​ര​ങ്ങ​ളു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക, ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഉ​പ​ഭോ​ഗ സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ 17 ഓ​ളം സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ
ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ 22 മു​ത​ൽ 29 വ​രെ ആ​ച​രി​ച്ച ഭൗ​മ വാ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​ത്തി​ലും സു​സ്ഥി​ര വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ്ഥാ​പ​ന​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും പ്ര​തി​ബ​ദ്ധ​ത​യും പ​രി​ഗ​ണി​ച്ച് അം​ഗീ​കാ​രം കോ​ള​ജി​ന് ല​ഭി​ച്ച​ത്.

കോ​ള​ജി​ന്‍റെ കാ​മ്പ​സ് ത​ല​ത്തി​ലു​ള്ള ഹ​രി​ത സം​രം​ഭ​ങ്ങ​ൾ, പ​രി​സ്ഥി​തി അ​വ​ബോ​ധ പ​രി​പാ​ടി​ക​ൾ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ കോ​ള​ജി​നാ​യി.

ജൂ​ൺ ഒ​ന്നി​ന് ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന സു​സ്ഥി​ര കാ​മ്പ​സ് ഇം​പാ​ക്റ്റ് സ​മ്മി​റ്റ് ആ​ൻ​ഡ് അ​വാ​ർ​ഡ്സ് 2026ൽ ​അം​ഗീ​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

Kerala

അമൽജ്യോതി കോളജിൽ സിആർഐസിക്ക് തുടക്കമായി

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: അ​​​​മ​​​​ൽ​​​​ജ്യോ​​​​തി കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റിം​​​​ഗി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച സെ​​​​ന്‍റ​​​​ർ ഫോ​​​​ർ റി​​​​സേ​​​​ർ‌​​​​ച്ച് ഇ​​​​ന്ന​​​​വേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ വി​​​​ഷ്ണു​​​​രാ​​​​ജ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

അ​​​​ക്കാ​​​​ദ​​​​മി​​​​ക് രം​​​​ഗ​​​​ത്തെ അ​​​​റി​​​​വും വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ക്രോ‍ഡീ​​​​ക​​​​രി​​​​ച്ച് ഗ​​​​വേ​​​​ഷ​​​​ണാ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി മു​​​​ഖേ​​​​ന ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് സി​​​​ആ​​​​ർ​​​​ഐ​​​​സി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം.

പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ലി​​​​ല്ലി​​​​ക്കു​​​​ട്ടി ജേ​​​​ക്ക​​​​ബ്, കോ​​​​ള​​​​ജ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഡോ. ​​​​റോ​​​​യ് ഏ​​​​ബ്ര​​​​ഹാം പ​​​​ഴ​​​​യ​​​​പ​​​​റ​​​​മ്പി​​​​ൽ, ക്രി​​​​ക് ചീ​​​​ഫ് ഇ​​​​നോ​​​​വേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ ഡോ. ​​​​ടോം സ​​​​ണ്ണി, ഫു​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി വി​​​​ഭാ​​​​​ഗം ത​​​​ല​​​​വ​​​​ൻ ഡോ. ​​​​സ​​​​ണ്ണി​​​​ച്ച​​​​ൻ വി. ​​​​ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​​ഗി​​​​ച്ചു.

Latest News

Corehub Up